Latest NewsKeralaNews

അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ സി പി എം വ്യാജപചരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും ബിജെപി അധ്യക്ഷൻ സുരേന്ദ്രന്‍ ആരോപിച്ചു.

Read Also : ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ സ്വകാര്യ ബസിന്​ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പാർട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേനത്തില്‍ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also : പശ്ചിമ ബംഗാളിലും ത്രിപുരയിലും ഞങ്ങളെ ഇറക്കിയപോലെ ഇവിടെ ശ്രമിച്ചാൽ നടക്കില്ല : കോടിയേരി ബാലകൃഷ്ണൻ 

ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല. രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബിജെപിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button