Kerala PSC | Royal Seals - Travancore Rulers at a Glance | Download Study Material

Kerala PSC | Royal Seals - Travancore Rulers at a Glance | Download Study Material

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നും മലയാളത്തിൽ തിരുവാഴുംകോട് എന്നും അറിയപ്പെട്ടു . തിരുവാഴുംകോട് പിന്നീട് തിരുവിതാംകൂർ എന്നായി മാറി. ഇംഗ്ലീഷുകാർ ഈ രാജ്യത്തെ ട്രാവൻകൂർ എന്നു വിളിച്ചു . തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ വേണാട്‌ ഭരിച്ച (1729-1758) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. പിന്നീട് വന്ന കാർത്തിക തിരുനാൾ രാമവർമ്മ ഭരണ സൗകര്യാർത്ഥം തലസ്ഥാനനഗരി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി, രാജ്യാതിർത്തി ചാലക്കുടിപ്പുഴ വരെയും നീട്ടി.
Anizham Thirunal Marthanda Varma (1729 - 1758)
അനിഴം തിരുനാൾ മാർത്താണ്ഡവർമ (1729-1758)
  1. ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയായ ഭരണാധികാരി.
  2. രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വർധിപ്പിച്ച തിരുവിതാംകൂർ രാജാവ്.
  3. ആധുനിക അശോകൻ, തിരുവിതാംകൂറിന്ടെ അശോകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി.
  4. ചോരയുടെയും ഇരുമ്പിന്റെയും നയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണനയമുള്ള രാജാവ്.
  5. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭദ്രദീപം, മുറജപം എന്നീ ചടങ്ങുകൾ ആരംഭിച്ച ഭരണാധികാരി.
  6. 1750 ജനുവരി 3 നു തൃപ്പടിദാനം നടത്തി ശ്രീ പത്മനാഭൻ എന്ന പേര് സ്വീകരിച്ച രാജാവ്.
  7. കുളച്ചൽ യുദ്ധത്തിൽ (1741) ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്.
  8. തിരുവിതാംകൂറിൽ അഞ്ചൽ സമ്പ്രദായവും ഭൂ സർവേയും ആരംഭിച്ച ഭരണാധികാരി.
  9. 1723 ൽ വേണാട് രാജാവ് രാമവർമ്മ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുണ്ടാക്കിയ ഉടമ്പടിയിൽ തിരുവിതാംകൂറിനായി ഒപ്പു വെച്ച യുവരാജാവ്.
Karthika Thirunal Rama Varma (1758-1798)
കാർത്തിക തിരുനാൾ രാമവർമ്മ (1758-1798)
  1. ഏറ്റവും കൂടുതൽ കാലം രാജപദവിയിലിരുന്ന തിരുവിതാംകൂർ ഭരണാധികാരി.
  2. ധർമരാജ, കിഴവൻ രാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്.
  3. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്.
  4. തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്.
  5. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി 'ബാലരാമഭാരതം' രചിച്ച രാജാവ്.
  6. കല്യാണ സൗഗന്ധികം, പാഞ്ചാലീ സ്വയംവരം, രാജസൂയം, സുഭദ്രാഹരണം എന്നീ ആട്ടക്കഥകൾ രചിച്ച രാജാവ്.
  7. കൊടുങ്ങല്ലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്ക് വാങ്ങിയ തിരുവിതാംകൂർ രാജാവ്.
  8. നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി.
Avittam Thirunal Balaramavarma (1798 - 1810)
അവിട്ടം തിരുനാൾ ബാലരാമവർമ (1798 - 1810)
  1. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭരണ പദത്തിലെത്തിയ തിരുവിതാംകൂർ രാജാവ്.
  2. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും അശക്തനായ ഭരണാധികാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാവ്.
  3. തിരുവിതാംകൂർ പൂർണമായും ബ്രിട്ടീഷ് അധീനതയിലായ സമയത്തെ ഭരണാധികാരി.
  4. 1802 ൽ വേലുത്തമ്പിയെ ദളവയായി നിയമിച്ച തിരുവിതാംകൂർ രാജാവ്.
  5. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  6. കൊല്ലത്തു ഹജൂർ കച്ചേരി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്.
  7. കൊല്ലം - ചെങ്കോട്ട റോഡ് നിർമിച്ച തിരുവിതാംകൂർ ഭരണാധികാരി.
  8. കേരളത്തിന്റെ നെയ്ത്തു പട്ടണമായ ബാലരാമപുരത്തിനു ആ പേര് ലഭിക്കാൻ കാരണക്കാരനായ തിരുവിതാംകൂർ രാജാവ്.
Ayilyam Thirunal Gauri Lakshmibai (1810-1815)
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിബായി (1810-1815)
  1. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരി.
  2. ഏറ്റവും കുറഞ്ഞ കാലം തിരുവിതാംകൂർ രാജപദവിയിലിരുന്ന വ്യക്തി.
  3. തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി.
  4. തിരുവിതാംകൂറിൽ ഓഡിറ്റും അക്കൗണ്ടും നടപ്പിലാക്കിയ ഭരണാധികാരി.
  5. 1812 ൽ തിരുവിതാംകൂറിലെ അടിമക്കച്ചവടം നിർത്തലാക്കി രാജകീയ വിളംബരമിറക്കിയ ഭരണാധികാരി.
  6. തിരുവിതാംകൂറിൽ പോലീസ് വകുപ്പ് വിപുലീകരിച്ചു ദിവാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കിയ ഭരണാധികാരി.
  7. ദുർമരണം ഒഴിവാക്കാൻ ലക്ഷ്യമിട്ടു ദേവസ്വം ഭരണമേറ്റെടുത്ത തിരുവിതാംകൂർ ഭരണാധികാരി.
Uthrattathi Thirunal Gauri Parvatibai (1815 - 1829)
ഉത്രട്ടാതി തിരുനാൾ ഗൗരി പാർവതിബായി (1815 - 1829)
  1. സ്വാതി തിരുനാളിനു പ്രായം തികയുന്നതുവരെ തിരുവിതാംകൂർ റീജൻറ് ആയി ഭരണം നടത്തിയ വനിത.
  2. തിരുവിതാംകൂറിൽ കയറ്റുമതി, ഇറക്കുമതി ചുങ്കങ്ങൾ നിർത്തൽ ചെയ്തു വാണിജ്യ സ്വാതന്ത്ര്യം കൊണ്ട് വന്ന ഭരണാധികാരി.
  3. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധവും സൗജന്യവുമാക്കിയ ഭരണാധികാരി.
  4. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കുടങ്ങൾ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി.
  5. തിരുവനന്തപുരത്തെയും കഠിനംകുളം കായലിനെയും ബന്ധിപ്പിച്ചു തോടും പാർവതി പുത്തനാറും പണികഴിപ്പിച്ച ഭരണാധികാരി.
Swathi Thirunal Rama Varma (1829 - 1846)
സ്വാതി തിരുനാൾ രാമവർമ്മ
(1829 - 1846)
  1. ആധുനിക തിരുവിതാംകൂറിന്ടെ ചരിത്രത്തിലെ സുവർണ കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാലത്തെ രാജാവ്.
  2. ഗർഭശ്രീമാൻ, ദക്ഷിണ ഭോജൻ രാജാക്കന്മാരിലെ സംഗീതജ്ഞൻ, സംഗീതജ്ഞരിലെ രാജാവ് എന്നീ പേരുകളിൽ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്.
  3. തിരുവിതാംകൂറിൽ സിവിൽ കേസുകൾക്കും പോലീസ് കേസുകൾക്കുമായി മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  4. കള്ളം കണ്ടു പിടിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുന്ന പരീക്ഷയായ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ്.
  5. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ഭരണാധികാരി.
  6. തിരുവനന്തപുരത്ത് ഗവണ്മെന്റ് പ്രസ്, നക്ഷത്ര ബംഗ്ലാവ്, ധർമ്മാശുപത്രി എന്നിവ ആരംഭിച്ച രാജാവ്.
  7. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയ ഭരണാധികാരി.
  8. ഭക്തമഞ്ജരി, സ്യാനന്ദൂരപുരവർണന പ്രബന്ധം, പത്മനാഭ ശതകം, അജമിളോപാഖ്യാനം, കുചേലോപാഖ്യാനം, ഉത്സവ വർണന പ്രബന്ധം തുടങ്ങിയ കൃതികൾ രചിച്ച രാജാവ്.
  9. ഇന്ത്യൻ തപാൽ വകുപ്പിന്റെ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ തിരുവിതാംകൂർ രാജാവ്.
  10. തിരുവനന്തപുരത്ത് കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം പണി കഴിപ്പിച്ച രാജാവ്.
Uthram Thirunal Marthanda Varma
ഉത്രം തിരുനാൾ മാർത്താണ്ഡവർമ (1847 - 1860)
  1. 1857 ലെ മഹത്തായ വിപ്ലവ സമയത്തെ തിരുവിതാംകൂർ രാജാവ്.
  2. 1857 ൽ ആലപ്പുഴയിൽ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ച ഭരണാധികാരി.
  3. 1859 ൽ ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആയ ഡാറസ്മെയിൽ ആൻഡ് കമ്പനി ആലപ്പുഴയിൽ ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്.
  4. 1859 ൽ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് വിളംബരം പുറപ്പെടുവിച്ച രാജാവ്.
Ayilyam Thirunal Rama Varma (1860 - 1880)
ആയില്യം തിരുനാൾ രാമവർമ്മ (1860 - 1880)
  1. 1866 ൽ പുരോഗനോന്മുഖ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് രാഞ്ജി 'മഹാരാജ' പട്ടം സമ്മാനിച്ച തിരുവിതാംകൂർ ഭരണാധികാരി.
  2. 1865 ൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്.
  3. 1867 ലെ ജന്മി കുടിയാൻ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്.
  4. 1875 മെയ് 18 ന് തിരുവിതാംകൂറിൽ ആദ്യത്തെ സമഗ്ര കാനേഷുമാരി നടത്തിയ ഭരണാധികാരി.
  5. പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്.
  6. തിരുവിതാംകൂറിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ ആരംഭിച്ച ഭരണാധികാരി.
  7. കേരള വർമ്മ വലിയകോയി തമ്പുരാൻ അധ്യക്ഷനായി തിരുവിതാംകൂറിൽ പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച ഭരണാധികാരി.
Visakham Thirunal Rama Varma (1880 - 1885)
വിശാഖം തിരുനാൾ രാമവർമ്മ
(1880 - 1885)
  1. 'പണ്ഡിതനായ തിരുവിതാംകൂർ രാജാവ്' എന്നറിയപ്പെടുന്ന ഭരണാധികാരി.
  2. തിരുവിതാംകൂറിൽ മരച്ചീനിക്കൃഷി ജനകീയമാക്കിയ ഭരണാധികാരി.
  3. അത്യുത്പാദന ശേഷിയുള്ള മരച്ചീനി ഇനം ശ്രീവിശാഖിന്റെ പേരിനു കാരണഭൂതനായ രാജാവ്.
  4. 1883 ൽ തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂ സർവേയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് വിളംബരം പ്രസിദ്ധപ്പെടുത്തിയ രാജാവ്.
  5. തിരുവിതാംകൂറിലെ പോലീസ് സൈന്യത്തെ പുനഃ സംഘടിപ്പിച്ച രാജാവ്.
Sreemoolam Thirunal Rama Varma (1885 - 1924)
ശ്രീമൂലം തിരുനാൾ രാമവർമ്മ
(1885 - 1924)
  1. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി.
  2. 1888 ൽ ട്രാവൻകൂർ ലെജിസ്ലെറ്റിവ് കൗൺസിൽ രൂപീകരിച്ച ഭരണാധികാരി.
  3. തിരുവനതപുരത്ത് സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, ലോ കോളേജ് എന്ന സ്ഥാപിച്ച രാജാവ്.
  4. 1910 ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജ്യദ്രോഹ കുറ്റം ചുമത്തി നാട് കടത്തിയ തിരുവിതാംകൂർ രാജാവ്.
  5. കനകക്കുന്ന് കൊട്ടാരം, വി.ജെ.ടി. ഹാൾ തുടങ്ങിയവ പണികഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്.
  6. 1891 ലെ മലയാളി മെമ്മോറിയലും 1896 ലെ ഈഴവ മെമ്മോറിയലും സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്.
Puradam Thirunal Sethu Lakshmi Bai (1924 - 1931)
പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി (1924 - 1931)
  1. ശ്രീ ചിത്തിര തിരുനാളിനു പ്രായ പൂർത്തിയാവാത്തതിനെ തുടർന്ന് തിരുവിതാംകൂർ റീജന്റ് ആയി ഭരണം നടത്തിയ വനിത.
  2. ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച ഏക വനിതാ ഭരണാധികാരി.
  3. തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി.
  4. മരുമക്കത്തായത്തിനു പകരമായി മക്കത്തായം, ഏർപ്പെടുത്തിയ നായർ റെഗുലേഷൻ (1925) അവതരിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി.
  5. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി.
  6. തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച തിരുവിതാംകൂർ ഭരണാധികാരി.
Sri Chithira Thirunal Balarama Varma (1931 - 1949)
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ (1931 - 1949)
  1. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്.
  2. കടൽ കടന്നു യാത്ര ചെയ്ത ആദ്യ തിരുവിതാംകൂർ രാജാവ്.
  3. ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പു വെച്ച തിരുവിതാംകൂർ രാജാവ്.
  4. 1936 നവംബർ 12 നു ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്.
  5. തിരുവിതാംകൂർ ഭൂപണയ ബാങ്ക്, തിരുവിതാംകൂർ സർവകലാശാല, പള്ളിവാസൽ ജലവൈദ്യുത പദ്ധതി എന്നിവ സ്ഥാപിച്ച ഭരണാധികാരി.
  6. നിവർത്തന പ്രക്ഷോഭം, ഉത്തരവാദ ഭരണ പ്രക്ഷോഭം,പുന്നപ്ര വയലാർ സമരം എന്നിവ നടന്ന കാലഘട്ടങ്ങളിലെ തിരുവിതാംകൂർ രാജാവ് .
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 2013 ഡിസംബർ 16-നു അന്തരിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ അനിന്തരവനായ മൂലം തിരുനാൾ രാമവർമ്മ തിരുവിതാംകൂറിന്റെ റ്റൈറ്റുലർ മഹാരാജാവായി സ്ഥാനം ഏറ്റെടുത്തു. ഉത്രാടം തിരുനാളിന്റെ സഹോദരി കാർത്തിക തിരുനാൾ ലക്ഷ്മി ബായിയുടെയും ലെഫ്റ്റെനെന്റ് കേണൽ ഗോദവർമ രാജയുടെയുംഗോദവർമ്മ രാജ ഇളയ പുത്രനാണ് രാമവർമ്മ.