Latest NewsNewsInternational

മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ വീട്ടിൽ വൻ കവർച്ച

മെൽബൺ : മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ വീട്ടിൽ വൻ കവർച്ച. ഫെബ്രുവരി 5ന് മെൽബണിലെ വീട്ടിലാണ് മോഷണം നടന്നത് . പോണ്ടിംഗും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കവർച്ച നടന്നത്. രണ്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ പോണ്ടിങ്ങിന്റെ കാറുമായി അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ

ഏറെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കടലോരത്തിന് സമീപമുള്ള വീട്ടിലാണ് കള്ളൻമാർ അതിവിദഗ്ധമായി കടന്നുകൂടിയത്. പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആരും പിടിയിലായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button