ദുബായിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
172

മംഗലാപുരം (www.mediavisionnews.in) :ദുബായിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള 15 പേർക്കും ഉഡുപ്പിയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

also read;പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികൾക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്. രോഗം സ്ഥിരീകരിച്ച ദക്ഷിണ കന്നഡ ജില്ലക്കാരെ മംഗലാപുരത്തും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here