Latest NewsNewsIndia

ജെയ് ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഐഎ

സിആര്‍പിഎഫ് ക്യാമ്പില്‍ ആക്രമണം നടത്തിയ ജെയ് ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തു.ഭീകരന്‍ ഇര്‍ഷാദ് റെയ്ഷിയ്‌ക്കെതിരെയാണ് എന്‍ഐഎ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ വസതിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്.

Also Read : “ഖുര്‍ആനെ ആനാദരിക്കുമ്പോൾ വികാരമുണ്ടാവും, വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലാക്കി” : മുഖ്യമന്ത്രി പിണറായി വിജയൻ

ആക്രമണത്തിനായി എത്തിയ ഭീകരര്‍ക്ക് റെയ്ഷി വീട്ടിലാണ് അഭയം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വീട് എന്‍ഐഎ സംഘം പിടിച്ചെടുത്തത്. നിലവില്‍ റെയ്ഷി ജയില്‍വാസം അനുഭവിച്ചുവരികയാണ്.

Also Read : എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

2017 ല്‍ പുല്‍വാമയിലെ റാത്‌നിപോര പ്രദേശത്തെ സിആര്‍പിഎഫ് ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യുവരിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2019 ഏപ്രില്‍ 14 നാണ് റെയ്ഷി അറസ്റ്റിലായത്. ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയതിന്റെ പ്രധാന ആസൂത്രകന്‍ ഇയാളാണെന്നാണ് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button