വിവാഹത്തിന് ക്ഷണിക്കാൻ സാധിക്കാത്തതിൽ ആരാധകരോട് ക്ഷമ ചോദിച്ച് ഉണ്ണി മുകുന്ദൻ

വിവാഹത്തിന് ക്ഷണിക്കാൻ സാധിക്കാത്തതിൽ ആരാധകരോട് ക്ഷമ ചോദിച്ച് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ ഇന്നും ബാച്‌ലർ ആയി തുടരുന്ന യുവ താരമാണ് ഉണ്ണി മുകുന്ദൻ. മല്ലു സിംഗ് മുതൽ മലയാളികളുടെ പ്രിയങ്കരനായ ഉണ്ണിക്ക് ലേഡി ഫാൻസും ഏറെയുണ്ട്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദന്റെ വിവാഹ വാർത്തയ്ക്കായി കൗതുകത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളികളും. ആരെയാകും ഉണ്ണി തന്റെ പ്രതിശ്രുത വധുവായി തിരഞ്ഞെടുക്കുക എന്ന ആശങ്കയിലാണ് ഉണ്ണിയുടെ ആരാധകരിലെ പെൺപടയും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലോക്ക്ഡൌൺ കാലത്ത് തന്റെ വിവാഹത്തിന് ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണി തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ് ഈ വിവരം. നിരവധി ആരാധകരാണ് ഇതിനോടകം ആശംസകളുമായി കമന്റ് ബോക്സിലേക്ക് പ്രവഹിച്ചത്. ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

“If that’s what Mark Zuckerberg thinks is ok for me! I say yes ?അങ്ങനെ അതും സംഭവിച്ചു ? P.S: Anup Nair Roopesh Nair Senlin Thattla Pradeep Pillai bhai log sorry couldn’t invite u for the wedding ! I was clueless ?’

Read More : നാടിനും, നാട്ടുകാർക്കും പേരില്ല ! കേരളത്തിലെ ഈ അജ്ഞാത ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടോ ?[VIDEO]

 

ഫെസ്യ്ബുക്ക് അപ്ലിക്കേഷൻ വഴി ഒരു ഗെയിം വഴിയാണ് ഉണ്ണിക്ക് ഭാവി വധുവിനെ കണ്ടെത്താൻ സാധിച്ചത്. വിദേശ ചലച്ചിത്ര താരമാണ് പോസ്റ്റിലെ ചിത്രത്തിലുള്ളത്. ഇങ്ങനെയാണ് ഫെസ്യ്ബുക്കിന്റെ ഉടമസ്ഥനായ മാർക്ക്‌ സുക്കർബർഗ് കരുതുന്നതെങ്കിൽ എനിക്കും അത് ഓക്കേ ആണെന്നാണ് ഉണ്ണി എഴുതിയത്.

Read More : മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

ആദ്യം പോസ്റ്റ് കാണുന്ന ഏതൊരു ആരാധികയ്ക്കും സംഭവം സത്യമാണോ എന്നോർത്ത് നെഞ്ചൊന്നു പിടയ്ക്കും. എന്നാൽ പോസ്റ്റ് ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാകും. ക്വാറന്റൈൻ സമയത്ത് ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന ഗെയിമുകൾ വഴി ലഭിക്കുന്ന രസകരമായ ഒരു ഫലം മാത്രമാണ് ഇത്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദന്റെ വിവാഹം എന്നാണെന്നും, വധു ആരാണെന്നുമൊക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നർത്ഥം.